Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nri News

Middle East and Gulf

ത​ണ​ലി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി

റി​യാ​ദ്: ക​ണ്ണൂ​ർ കൂ​ടാ​ളി - ക​ഞ്ഞി​രോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം. കേ​ളി​യു​ടെ 12-ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന "വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തോ​ടൊ​പ്പം കേ​ളി' പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ത​ണ​ലി​ന് കേ​ളി​യു​ടെ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ത​ണ​ൽ പ്ര​സി​ഡ​ന്‍റ് എ.​പി. ആ​ലി​പ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം, ത​ണ​ൽ മു​ൻ പ്ര​സി​ഡന്‍റ് കെ.​ടി. അ​ബ്ദു​ൽ സ​ത്താ​റി​ന് ധാ​ര​ണ​പ​ത്രം കൈ​മാ​റി.

 

NRI

കു​വൈ​റ്റി​ൽ നി​ന്ന് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ണം: സു​പ്രി​യ സു​ലെ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നി​ന്നു​ള്ള പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ വി​മാ​ന യാ​ത്ര​യി​ൽ നേ​രി​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ യാ​ത്രാ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എ​ൻ​സി​പി എ​സ്പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​പ്രി​യ സു​ലെ എം​പി.

എ​ൻ​സി​പി എ​സ്പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​നാ​യ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര വി​ദേ​ശ കാ​ര്യ വ​കു​പ്പ് മ​ന്ത്രി ഡോ. ​ജ​യ​ശ​ങ്ക​റി​ന് ക​ത്ത് ന​ൽ​കി​യ​ത്.

ടി​ക്ക​റ്റ് നി​ര​ക്കി​ലെ അ​നി​യ​ന്ത്രി​ത​മാ​യ വ​ർ​ധ​ന​വും വി​മാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും കാ​ര​ണം ദു​രി​ത​ത്തി​ലാ​യ സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ വ​ഴി​ഇ​ന്ത്യ​ൻ വി​മാ​ന​ക​മ്പ​നി​ക​ൾ ഉ​ൾ​പ്പ​ടെ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന താ​വ​ള​ങ്ങ​ൾ വ​ഴി അ​നു​മ​തി ല​ഭ്യ​മാ​ക്കാ​നും സൗ​ദി ട്രാ​ൻ​സി​റ്റ് വീസ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കാ​നും അ​തു​വ​ഴി അ​ടി​യ​ന്തി​ര ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റ് അ​പ്ര​തീ​ക്ഷി​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലെ​ത്തേ​ണ്ട​വ​ർ​ക്കും തു​ട​ർപ​ഠ​ന​ത്തി​നും യോ​ഗ്യ​ത പ​രീ​ക്ഷ​ക​ൾ​ക്കു​മാ​യി നാ​ട്ടി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കും.

സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി പോ​കു​ന്ന പ്ര​വാ​സി കു​ടു​ബാം​ഗ​ങ്ങ​ൾ​ക്കും സ​ഹാ​യ​മൊ​രു​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യപ്പെ​ട്ടി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഓ​വ​ർ​സീ​സ് എ​ൻസി​പി കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

NRI

വ​ത്തി​ക്കാ​നി​ൽ ഓ​ശാ​ന ആ​ച​രി​ച്ചു

വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാർപാ​പ്പ വ​ത്തി​ക്കാ​നി​ൽ ഓ​ശാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ ത​ടി​ച്ചു​കൂ​ടി​യ നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് വി​ശു​ദ്ധ വാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

വി​ശു​ദ്ധ വാ​ര​ത്തി​ന്‍റെ ആ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ മ​ത്താ​യി​യു​ടെ സു​വി​ശേ​ഷ​ത്തി​ലെ പീ​ഡാ​നു​ഭ​വ ച​രി​ത്രം വി​വി​ധ ഭാ​ഷ​ക​ളി​ൽ പാ​രാ​യ​ണം ചെ​യ്തു. ഇ​തി​ൽ ജ​ർ​മ​ൻ ഭാ​ഷ​യി​ലു​ള്ള മ​ധ്യ​സ്ഥ പ്രാ​ർഥ​ന​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

യേ​ശു​വി​ന്‍റെ അ​ന്ത്യ​ശ്വാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള ഭാ​ഗം വാ​യി​ച്ച​പ്പോ​ൾ വി​ശ്വാ​സി​ക​ൾ മു​ട്ടു​കു​ത്തി നി​ന്ന് അ​ല്പ​സ​മ​യം മൗ​ന​മാ​യി പ്രാ​ർ​ഥി​ച്ചു. സ​ഭ​യു​ടെ സാ​ർ​വ​ത്രി​ക സ്വ​ഭാ​വം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു വി​വി​ധ ഭാ​ഷ​ക​ളി​ൽ ന​ട​ന്ന മ​ധ്യ​സ്ഥ പ്രാ​ർ​ഥന​ക​ൾ.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ക്രൈ​സ്ത​വ​ർ​ക്കും യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കും വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു. യു​ദ്ധ​വും അ​ക്ര​മ​വും നി​റ​ഞ്ഞ ലോ​ക​ത്ത് സ​മാ​ധാ​ന​ത്തി​ന്‍റെ രാ​ജാ​വാ​യി ക്രി​സ്തു​വി​നെ നോ​ക്കി​ക്കാ​ണാ​ൻ ലെയോ പ​തി​നാ​ലാ​മ​ൻ മാർപാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

ക്രി​സ്തു​വി​ന്‍റെ കു​രി​ശു​മ​ര​ണ​ത്തി​ലേ​ക്കു​ള്ള യാ​ത്ര ന​മു​ക്ക് കാ​ണി​ച്ചു​ത​രു​ന്ന​ത് യ​ഥാ​ർ​ഥ സ​മാ​ധാ​നം അ​ക്ര​മ​ത്തെ ത​ള്ളി​ക്ക​ള​യു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ സാ​ധ്യ​മാ​കൂ എ​ന്ന​താ​ണെ​ന്ന് മാർപാ​പ്പ ഓ​ർ​മിപ്പി​ച്ചു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന​വ​രു​ടെ​യും യു​ദ്ധ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ​യും നി​ല​വി​ളി ക്രി​സ്തു​വിന്‍റെ കു​രി​ശി​ലെ അ​വ​സാ​ന നി​ല​വി​ളി​യി​ൽ മു​ഴ​ങ്ങു​ന്നു​ണ്ടെ​ന്നും മാർപാ​പ്പ ഓ​ർ​മി​പ്പി​ച്ചു.

മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി

വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന ഓ​ശാ​ന തി​രു​ക്ക​ർ ​ങ്ങ​ളി​ൽ ഇ​റ്റ​ലി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യൂ​റോ​പ്പി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി എ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി തീ​ർ​ഥാ​ട​ക​രു​ടെ സാ​ന്നി​ധ്യം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

കു​രു​ത്തോ​ല​ക​ൾ ഏ​ന്തി​യും പ്രാ​ർ​ഥ​ന​ക​ൾ ചൊ​ല്ലി​യും മ​ല​യാ​ളി​ക​ൾ ഈ ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. റോ​മി​ലെ വി​വി​ധ സെ​മി​നാ​രി​ക​ളി​ൽ പ​ഠി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ വൈ​ദി​ക​രും സ​ന്യാ​സി​നി​ക​ളും പാ​പ്പാ​യു​ടെ കു​ർ​ബാ​ന​യി​ൽ പ​ങ്കു​ചേ​രാ​ൻ എ​ത്തി​യി​രു​ന്നു.

വ​ത്തി​ക്കാ​നി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളും ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ ഓ​ശാ​ന തി​രു​ക്ക​ർമ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി.

NRI

കു​റ​ത്തി​യി​ലൂ​ടെ ക​ട​മ്മ​നി​ട്ട​യു​ടെ ഓ​ർ​മ​ക​ൾ പു​തു​ക്കി കേ​ളി

റി​യാ​ദ്: മ​ല​യാ​ള കാ​വ്യ​ലോ​ക​ത്ത് ത​ന​താ​യ ശ​ബ്ദ​മാ​യി നി​റ​ഞ്ഞു​നി​ന്ന ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സാം​സ്കാ​രി​ക സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു.

കേ​ന്ദ്ര സാം​സ്കാ​രി​ക വി​ഭാ​ഗ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ക​ട​മ്മ​നി​ട്ട​യി​ല്ലാ​ത്ത 18 വ​ർ​ഷ​ങ്ങ​ൾ - ഓ​ർമ​ക​ളി​ലൂ​ടെ കു​റ​ത്തി’ എ​ന്ന പേ​രി​ൽ ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സാം​സ്കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ നാ​സ​ർ കാ​ര​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി വി​പി​ൻ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ​സ്ഥി​ത​രു​ടെ​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ശ​ബ്ദ​മാ​യി ത​ന്‍റെ ക​വി​ത​ക​ളെ മാ​റ്റി​യ ക​വി​യാ​യി​രു​ന്നു ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ലെ ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ വാ​ക്കു​ക​ളാ​യി അ​ദ്ദേ​ഹ​ത്തിന്‍റെ വ​രി​ക​ൾ മാ​റി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്നി​ഗ്ദ ആ​ല​പി​ച്ച ‘കോ​ഴി’ എ​ന്ന ക​വി​ത​യോ​ടെ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.

 

NRI

നേ​വി​ഗ​സി​ൽ കു​രി​ശി​ന്‍റെ വ​ഴി ഭ​ക്തി​നി​ർ​ഭ​ര​മാ​യി; യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി

 

നേ​വി​ഗ​സ്: മ​ധ്യ​ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നേ​വി​ഗ​സി​ൽ കൊ​ളോ​ണി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹം ന​ട​ത്തി​യ കു​രി​ശി​ന്‍റെ വ​ഴി ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഈ മാസം 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചിന് നേ​വി​ഗ​സി​ലെ മ​രി​യ​ൻ ക​ത്തീ​ഡ്ര​ലി​ന്‍റെ താ​ഴ്വ​ര​യി​ലാ​ണ് കു​രി​ശി​ന്‍റെ വ​ഴി ന​ട​ന്ന​ത്.

ജ​ർ​മ​നി​യി​ൽ ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി എ​ത്തി​യ നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ൾ ച​ട​ങ്ങു​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മ​രി​യ​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ടോം കൂ​ട്ട​ങ്ക​ൽ എംസിബിഎസ് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

 

NRI

മ​ല​യാ​ളി സി​സ്റ്റേ​ഴ്സി​ന്‍റെ ഒ​ത്തു​ചേ​ര​ൽ ഷി​ക്കാ​ഗോ​യി​ൽ ഏ​പ്രി​ൽ 17 മു​ത​ൽ

ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ "ഓ​ൾ മ​ല​യാ​ളി സി​സ്റ്റേ​ഴ്സ് സം​ഗ​മം' ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ഷിക്കാ​ഗോ​യി​ൽ അ​ര​ങ്ങേ​റും.

അ​മേ​രി​ക്ക​യി​ലെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മ​ല​യാ​ളി സ​മ​ർ​പ്പി​ത സ​ന്യാ​സി​നി​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു വി​പു​ല​മാ​യ സം​ഗ​മം സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ സീറോമ​ല​ബാ​ർ രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഈ ​സം​ഗ​മം വ​ലി​യ ഉ​ണ​ർ​വേ​കും.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം വി​വി​ധ സ​ഭാ​സ​മൂ​ഹ​ങ്ങ​ളി​ലും റീ​ത്തു​ക​ളി​ലും സ​മ​ർ​പ്പി​ത സേ​വ​നം ന​യി​ക്കു​ന്ന മു​ന്നൂ​റ്റ​മ്പ​തോ​ളം സ​ന്യാ​സി​നി​ക​ൾ ഈ ​സ്നേ​ഹ​സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ സീ​റോമ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത സ്‌​ഥാ​പി​ത​മാ​യ​തി​ന്‍റെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടേ​യും രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി​രു​ന്ന മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​സം​ഗ​മം

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പു​റം, റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, വി​കാ​രി ജ​ന​റാ​ളും ഷി​ക്കാ​ഗോ ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി​യു​മാ​യ റ​വ. ഫാ. തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ, ബി​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി വി​കാ​രി ഫാ. ​അ​ബ്ര​ഹാം ചാ​ക്കോ ക​ള​രി​ക്ക​ൽ, സി​സ്റ്റ​ർ ലി​സ ആ​ഞ്ഞി​ലി​ക്ക​ൽ, എ​സ്എ​സ്എ​ഫ് (മി​ൽ​വാ​ക്കി), ടോ​ണി ജോ​ൺ പു​ല്ലാ​പ്പ​ള്ളി (ബി​ൻ​സ​ൻ​വി​ൽ) എ​ന്നി​വ​രാ​ണ് ഈ ​സം​ഗ​മ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സ​ന്യാ​സ​സ​ഭ​ക​ളോ റീ​ത്തു​ക​ളോ ഭേ​ദ​മി​ല്ലാ​തെ അ​മേ​രി​ക്ക​ൻ അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ല്ലാ സി​സ്റ്റേ​ഴ്സി​നെ​യും ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ. ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ​യും ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബെ​ൻ​സ​ൻ​വി​ല്ലി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ സീ​റോമ​ല​ബാ​ർ ഫൊ​റോ​ന പ​ള്ളി​യി​ലാ​ണ് ഈ ​ച​രി​ത്ര സം​ഗ​മം ഒ​രു​ങ്ങു​ന്ന​ത്.

 

NRI

ഇ​ൻ​ഫോ​ക് തു​ണ​യാ​യി; നാ​ട്ടി​ൽ കു​ടു​ങ്ങി​പ്പോ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കു​വൈ​റ്റി​ലെ​ത്തി​

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​പ്പോ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ഇ​ൻ​ഫോ​ക്) കു​വൈ​റ്റി​ലെ​ത്തി​ച്ചു.

ആ​ർ​ഇ​ജി ലേ​ണിം​ഗ് സെ​ന്‍റ​ർ, ജ​സീ​റ എ​യ​ർ​വേ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് നാ​ട്ടി​ൽ നി​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കു​വൈ​റ്റി​ലെ​ത്തി​ച്ച​ത്.

ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ൻ​പ​തി​ല​ധി​കം ആ​ളു​ക​ള​ട​ങ്ങു​ന്ന ആ​ദ്യ ബാ​ച്ച് യാ​ത്ര​ക്കാ​ർ കൊ​ച്ചി​യി​ൽ നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ഖൈ​സു​മ എ​യ​ർ​പോ​ർ​ട്ട് വ​ഴി​യാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്.

 

NRI

"സ്വ​ർ​ഗീ​യ നാ​ദം' സം​ഘ​ടി​പ്പി​ക്കു​ന്ന ഫേ​സ് ടു ​ഫേ​സ് ത​ത്സ​മ​യ സം​ഗീ​ത നി​ശ വെ​ള്ളി​യാ​ഴ്ച

 

അ​റ്റ്ലാ​ന്‍റാ: "സ്വ​ർ​ഗീ​യ നാ​ദം' സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നി​ൽ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും ഗാ​ന​ര​ച​യി​താ​വും മി​ഷി​ഗ​ൺ ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി​യു​മാ​യ റ​വ. സ​ന്തോ​ഷ് വ​ർ​ഗീ​സ് നി​ര​ണം "ഫേ​സ് ടു ​ഫേ​സ്' ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

സ്വ​ർ​ഗീ​യ നാ​ദം വോ​ള്യം 43-ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ഓ​ൺ​ലൈ​ൻ സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി മാ​ർ​ത്തോ​മാ സ​ഭ​യി​ൽ വൈ​ദി​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ​ന്തോ​ഷ് വ​ർ​ഗീ​സ് അ​ച്ച​ൻ, നി​ര​വ​ധി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ​യും ക​വി​ത​ക​ളു​ടെ​യും ര​ച​യി​താ​വ് കൂ​ടി​യാ​ണ്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മി​ഷ​ൻ മേ​ഖ​ല​ക​ളി​ൽ ഏ​ഴു വ​ർ​ഷ​ത്തോ​ളം മി​ഷ​ണ​റി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8:15 (EST), ഡാ​ള​സ് സ​മ​യം വൈ​കി​ട്ട് 7:15. (ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 5:45ന്) ​സൂം പ്ലാ​റ്റ്‌​ഫോ​മി​ൽ സ്വ​ർ​ഗീയ നാ​ദം സം​ഗീ​ത വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മീ​റ്റിം​ഗ് ഐ​ഡി: 769 374 4841 പാ​സ്‌​കോ​ഡ്: music

ഫി​ലി​പ്പ് വ​ർ​ഗീ​സി​ന്‍റെ പ്രാ​ർ​ഥന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ റ​വ.ഡോ. ​ഇ​ട്ടി മാ​ത്യു സ​മാ​പ​ന പ്രാ​ർ​ത്ഥ​ന നി​ർ​വ​ഹി​ക്കും. സ​ണ്ണി, സാ​ബു, ജോ​ജു, അ​ജി, റ​വ. സാം ​ലൂ​ക്കോ​സ്, ക്രി​സ്റ്റോ, ഷീ​ബ, ക്രി​സ്റ്റ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​മു​ഖ ഗാ​യ​ക​നി​ര പ​രി​പാ​ടി​യി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

സം​ഗീ​ത​ത്തെ​യും വ​ച​ന​ത്തെ​യും സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും ഈ ​വി​രു​ന്നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഗാ​ന​ര​ച​യി​താ​ക്ക​ളെ തേ​ടി ഷി​ക്കാ​ഗോ യൂ​ണി​ഫോം മ്യൂ​സി​ക് സ​ർ​ഗ​പ്ര​തി​ഭ​ക​ൾ​ക്ക് സു​വ​ർ​ണാ​വ​സ​രം

ഷി​ക്കാ​ഗോ: സം​ഗീ​ത ലോ​ക​ത്ത് പു​തു​ചു​വ​ടു​വ​യ​പ്പു​ക​ളു​മാ​യി ഷി​ക്കാ​ഗോ മ്യൂ​സി​ക് & ബാ​ൻ​ഡ് intl. മ​ല​യാ​ള സം​ഗീ​ത​മേ​ഖ​ല​യി​ലേ​ക്ക് നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ വ​രി​ക​ളും സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​വു​ള്ള പ്ര​തി​ഭ​ക​ളാ​യ ഗാ​നര​ച​യി​താ​ക്ക​ളെ തേ​ടു​ന്നു.

നി​ങ്ങ​ളു​ടെ ഉ​ള്ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ൾ​ക്ക് പു​തി​യ ഉ​ണ​ർ​വ് ന​ൽ​കാ​നും മി​ക​ച്ച ഗാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​നും ഈ ​സം​രം​ഭം അ​വ​സ​രം ഒ​രു​ക്കു​ന്നു ഭാ​ഷാ​ശു​ദ്ധി​യും ആ​സ്വാ​ദ​ന മേ​ഘ​വും ഉ​ള്ള വ​രി​ക​ൾ എ​ഴു​താ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്

സൃ​ഷ്ടി​ക​ൾ അ​യ​ക്കാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും യൂ​ണി​ഫോം മ്യൂ​സി​ക് കോ​ഡി​നേ​റ്റ​ർ മാ​രാ​യ ബി​ന്ദു സാ​ബു എ​ന്നി​വ​രു​മാ​യി താ​ഴെ കാ​ണു​ന്ന ന​മ്പ​രു​ക​ളി​ലോ ഈ​മെ​യി​ൽ വ​ഴി​യോ ബ​ന്ധ​പ്പെ​ടു​ക :262 914 4110, 917012934370.

NRI

ഡാ​ള​സ് സി​റ്റി-​വൈ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

ടെ​ക്സ​സ്: ഡാ​ള​സ് പ​ട്ട​ണ​ത്തി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത​ൽ സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പിന്‍റെ (ഡിസിഎഫ്) ​പ്ര​വ​ർ​ത്ത​നോദ്​ഘാ​ട​നം ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് സ​ഭ​യി​ൽ വ​ച്ച് ഡാ​ള​സ് പ​ട്ട​ണ​ത്തി​ലെ സ​ഭാ ശു​ശ്രൂ​ഷ​ക​ന്മാ​രു​ടെ​യും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ​യും സാ​ന്നി​ധ്യത്തി​ൽ ന​ട​ന്നു.

"ദൈ​വ​രാ​ജ്യ​ത്തി​നാ​യി ഐ​ക്യ​പ്പെ​ടു​ക' എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​റി​ന്‍റെ മു​ഖ്യ വി​ഷ​യം. ക​ഴി​ഞ്ഞ ചി​ല വ​ർ​ഷ​ങ്ങ​ളാ​യി സി​റ്റി-​വൈ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ പാ​സ്റ്റ​ർ മാ​ത്യു ശാ​മു​വ​ലാ​യി​രു​ന്നു യോ​ഗ​ത്തി​ന് അ​ധ്യക്ഷത വ​ഹി​ച്ച​ത്.

ഡാ​ള​സ് പ​ട്ട​ണ​ത്തി​ലെ സ​ഭ​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ നി​ർ​ത്തു​വാ​ൻ ഡാ​ള​സ് സി​റ്റി-​വൈ​ഡി​ന് ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കി​യ നേ​തൃ​ത്വ​ത്തെ​യും ക​ഴി​ഞ്ഞ നാ​ൽ​പ്പ​ത് വ​ർ​ഷ​മാ​യി ചെ​യ്തു​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​യു​ക​യു​ണ്ടാ​യി.

തു​ട​ർ​ന്ന് ഡിസിഎഫിന്‍റെ ​ചെ​യ​ർ​മാ​നാ​യി ഈ ​വ​ർ​ഷം ചു​മ​ത​ല​യേ​റ്റ പാ​സ്റ്റ​ർ തോ​മ​സ് മു​ല്ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തു​ക​യു​ണ്ടാ​യി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ സം​ഘ​ട​നാ​പ​ര​മാ​യി ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് താ​ൻ വി​വ​രി​ക്കു​ക​യു​ണ്ടാ​യി.

ആ​ദ്യ​മാ​യി ഡിസിഎഫ് ടെ​ക്സ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തും ക്ര​മീ​കൃ​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 11 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തും ഈ ​വ​ർ​ഷ​ത്തെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സ് ഏ​റ്റെ​ടു​ത്ത​ത്.

 

NRI

യു​ക്മ അം​ഗ​ത്വം ആ​ഗ്ര​ഹി​ക്കു​ന്ന അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കു​വാ​ൻ അ​വ​സ​രം

ലണ്ടൻ: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ യു​ക്മ (യൂ​ണി​യ​ൻ ഓ​ഫ് യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) പു​തി​യ അം​ഗ​ത്വ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​താ​യി യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ അ​റി​യി​ച്ചു.

മാ​ർ​ച്ച് 15 മു​ത​ൽ ഏ​പ്രി​ൽ 15 വ​രെ​യു​ള്ള ഒ​രു മാ​സ​മാ​ണ് പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി. ഫെ​ബ്രു​വ​രി 21ന് ​വാ​ൽ​സാ​ളി​ൽ ചേ​ർ​ന്ന യു​ക്മ ദേ​ശീ​യ സ​മി​തി യോ​ഗ​മാ​ണ് പു​തി​യ അം​ഗ​ത്വ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്.

യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ 16 വ​ർ​ഷ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി മു​ന്നേ​റു​ന്ന യു​ക്മ, മാ​തൃ​കാ​പ​ര​മാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്.

155 പ്രാ​ദേ​ശി​ക അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ലും പ്ര​വ​ർ​ത്ത​ന മി​ക​വി​ലും ആ​ഗോ​ള പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു.

യു​ക്മ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കും വി​ധ​മു​ള്ള യോ​ഗ്യ​രാ​യ അ​സോ​സി​യേ​ഷ​നു​ക​ളെ, യു​കെ മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റി​യ യു​ക്മ​യെ​ന്ന മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.

നാ​ഷ​ണ​ൽ, റീ​ജ​ണ​ൽ ത​ല​ങ്ങ​ളി​ൽ യു​ക്മ ന​ട​ത്തു​ന്ന വി​വി​ധ​ങ്ങ​ളാ​യ ക​ലാ, കാ​യി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം യു​ക്മ​യു​ടെ പോ​ഷ​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്.

യു​ക്മ ന​ഴ്‌​സ​സ് ഫോ​റം (യുഎൻഎഫ്), യു​ക്മ ചാ​രി​റ്റി ഫൌ​ണ്ടേ​ഷ​ൻ (യുസിഎഫ്), യു​ക്മ She Leads, യു​ക്മ യൂ​ത്ത് തു​ട​ങ്ങി​യ പോ​ഷ​ക സം​ഘ​ട​ന​ക​ളും യു​ക്മ ന്യൂ​സ് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​വും യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

യു​ക്മ​യി​ൽ അം​ഗ​മാ​കു​ന്ന​തി​ലൂ​ടെ പ്രാ​ദേ​ശി​ക അ​സോ​സി​യേ​ഷ​നു​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് യു​ക്മ​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് യു​ക്മ ദേ​ശീ​യ സ​മി​തി അ​ഭ്യ​ർഥി​ച്ചു.

യു​ക്മ അം​ഗ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ക്മ ഭ​ര​ണ​ഘ​ട​ന നി​ർ​ദേശി​ച്ചി​രി​ക്കു​ന്ന യോ​ഗ്യ​ത​ക​ളു​ടെ മാ​ന​ദ​ണ്ഡ​ത്തി​ലാ​യി​രി​ക്കും അം​ഗ​ത്വ അ​പേ​ക്ഷ​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത്.

യു​ക്മ അം​ഗ​ത്വം നേ​ടു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള അ​സോ​സി​യേ​ഷ​നു​ക​ൾ [email protected] എ​ന്ന ഈ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ അ​പേ​ക്ഷ ഫോ​മു​ക​ൾ ല​ഭി​ക്കു​ന്ന​തും പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15ന് ​മു​ൻ​പാ​യി മേ​ൽ പ​റ​ഞ്ഞ ഈ​മെ​യി​ലി​ൽ സ​മ​ർ​പ്പി​ക്കേണ്ടതാണ്.

NRI

ജ​ർ​മ​നി​യി​ൽ മെ​ത്രാ​ൻ പ​ദ​വി​യി​ൽ എ​ത്തു​ന്ന ആ​ദ്യ​ത്തെ മ​ല​യാ​ളി പു​രോ​ഹി​ത​ൻ ഫാ. ​ജോ​ഷി ജോ​ർ​ജി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ശ​നി​യാ​ഴ്ച

മെ​യ്ൻ​സ്: ജ​ർ​മ​നി​യി​ലെ മെ​യ്ൻ​സ് രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ ഫാ. ​ജോ​ഷി ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും. മെ​യ്ൻ​സ് ക​ത്തീ​ഡ്ര​ലി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

മെ​യ്ൻ​സ് രൂ​പ​താ​ധ്യ​ക്ഷ​ൻ പീ​റ്റ​ർ കോ​ൾ​ഗ്രാ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫ്രൈ​ബു​ർ​ഗ് ആ​ർ​ച്ച്ബി​ഷ​പ് സ്റ്റെ​ഫാ​ൻ ബു​ർ​ഗ​ർ, ബ്ര​സീ​ലി​ലെ ഇ​റ്റാ​റ്റു​ബ​യി​ൽ നി​ന്നു​ള്ള ബി​ഷ​പ് വി​ൽ​മ​ർ സാ​ന്‍റി​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​ക്കും.

രൂ​പ​ത വി​കാ​രി ജ​ന​റ​ൽ സെ​ബാ​സ്റ്റ്യ​ൻ ലാം​ഗ്, ഫാ. ​ഫ്രാ​ങ്ക് ബ്ലൂ​മേ​ഴ്സ് എ​ന്നി​വ​ർ​ക്കൊ​പ്പം പു​തി​യ മെ​ത്രാ​ൻ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. റോ​മി​ൽ നി​ന്നു​ള്ള സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​ഡി​സി​ഡേ​രി​യോ ഗാ​ർ​സി​യ ഒ.​കാ​റം, കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഫാ. ​ജോ​യ്സ​ൺ പൊ​ട്ട​യ്ക്ക​ൽ (ഫാ. ​ജോ​ഷി​യു​ടെ സ​ഹോ​ദ​ര​ൻ) തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

സ്ഥാ​പ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും കോ​ത​മം​ഗ​ലം ബി​ഷ​പ് ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​വും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ഭി​ഷേ​ക ച​ട​ങ്ങി​ന് ശേ​ഷം മെ​യ്ൻ​സ് സെ​മി​നാ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

മ​ല​യാ​ള​ത്ത​നി​മ​യും സം​ഗീ​ത​വും വി​വി​ധ സം​ഗീ​ത സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം മു​ൾ​ഹൈം-​ഒ​ബ​ർ​ഷൗ​സ​ൻ വി​കാ​രി​യും മ​ല​യാ​ളി​യു​മാ​യ ഫാ. ​അ​ജി​മോ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഫാ. ​ജോ​ഷി​യു​ടെ മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തി​ൽ ഗാ​നം അ​വ​ത​രി​പ്പി​ക്കും എ​ന്ന​ത് ച​ട​ങ്ങി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

"വി​ശ്വാ​സ​ത്താ​ൽ ന​യി​ക്ക​പ്പെ​ടു​ന്നു' (Per fidem ductus) എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മെ​ത്രാ​ൻ മു​ദ്രാ​വാ​ക്യം (സ​ങ്കീ​ർ​ത്ത​നം 37:5). അ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​ത്തി​ൽ അ​ൽ​ഫ​യെ​യും ഒ​മേ​ഗ​യെ​യും സൂ​ചി​പ്പി​ക്കു​ന്ന "അ', "​ഓ' എ​ന്നീ മ​ല​യാ​ളം അ​ക്ഷ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​യാ​യി ല​ത്തീ​ൻ, ഗ്രീ​ക്ക് ഭാ​ഷ​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥാ​നീ​യ മു​ദ്ര​യി​ൽ, എ​ല്ലാ ഭാ​ഷ​ക​ളും വി​ശു​ദ്ധ​മാ​ണെ​ന്ന സ​ന്ദേ​ശം ന​ൽ​കാ​നാ​ണ് മ​ല​യാ​ള​വും ജ​ർ​മൻ ഭാ​ഷ​യും അ​ദ്ദേ​ഹം തെര​ഞ്ഞെ​ടു​ത്ത​തെ​ന്നു ഫാ.​ ജോ​ഷി പ​റ​ഞ്ഞു.

ഫാ. ​ജോ​ഷി പൊ​ട്ട​യ്ക്ക​ൽ: ജീ​വി​ത​രേ​ഖ

ജ​ന​നം: 1977 ഏ​പ്രി​ൽ 30, മൂ​വാ​റ്റു​പു​ഴ മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​കു​ന്നം. മാ​താ​പി​താ​ക്ക​ൾ: പ​രേ​ത​രാ​യ ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ, റോ​സ​മ്മ ജോ​ർ​ജ്.​മൂ​ന്നു സ​ഹോ​ദ​ര​ന്മാ​രും ഒ​രു സ​ഹോ​ദ​രി​യു​മു​ണ്ട് ഫാ.​ജോ​ഷി​ക്ക്.

പൗ​രോ​ഹി​ത്യം: 2003 ഡി​സം​ബ​ർ 28ന് ​തൃ​ശൂ​രി​ൽ വെ​ച്ച് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ക​ർ​മ്മ​ലീ​ത്ത സ​ന്യാ​സ സ​മൂ​ഹം (ഒ.​കാ​റം, O.Carm, Order of Carmelites) അം​ഗ​മാ​ണ് ഫാ. ​ജോ​ഷി.

ജ​ർ​മ​നി​യി​ൽ: 2004ൽ ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ജ​ർ​മ​നി​യി​ലെ​ത്തി. തു​ട​ർ​ന്ന് മെ​യ്ൻ​സ് രൂ​പ​ത​യി​ൽ യൂ​ത്ത് ചാ​പ്ല​യി​ൻ, വി​കാ​രി, ഡീ​ന​റി ത​ല​പ്പ​ത്ത് തു​ട​ങ്ങി വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ഹി​ച്ചു.

പ്ര​ധാ​ന പ​ദ​വി​ക​ൾ: രൂ​പ​താ ചാ​ൻ​സ​ല​ർ, എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി, ക​ത്തീ​ഡ്ര​ൽ ചാ​പ്റ്റ​ർ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലെ നു​മി​ഡി​യ​യി​ലു​ള്ള സെ​റാ​മ​സ (Seramussa) എ​ന്ന പു​രാ​ത​ന രൂ​പ​ത​യു​ടെ നാ​മ​മാ​ത്ര മെ​ത്രാ​നാ​യാ​ണ് (Titular Bishop) അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ക.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​ന പ്ര​ഖ്യാ​പ​നം 2025 ന​വം​ബ​ർ 26ന് ​വ​ത്തി​ക്കാ​നി​ലും മെ​യ്ൻ​സി​ലും ഒ​രേ​സ​മ​യം ന​ട​ന്നി​രു​ന്നു. എ​ളി​മ​യാ​ർ​ന്ന ജീ​വി​ത​ശൈ​ലി​യും ഭ​ര​ണ​പാ​ട​വു​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഈ ​ഉ​ന്ന​ത പ​ദ​വി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പ്ര​തി​നി​ധി: ജ​ർ​മ​നി​യി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ കാ​ര്യ​ങ്ങ​ളി​ലും വൈ​ദി​ക​രു​ടെ ഏ​കോ​പ​ന​ത്തി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ നൈ​സി​ൻ തോ​മ​സ് അ​ന്ത​രി​ച്ചു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ നൈ​സി​ൻ തോ​മ​സ് (37) അ​ന്ത​രി​ച്ചു. സ്ലൈ​ഗോ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു. ചാ​ല​ക്കു​ടി മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്ലൈ​ഗോ ബാ​ലീ​സ​ഡേ​യ​ർ സെ​ന്‍റ് ബ്രി​ഡ്ജ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഭ​ർ​ത്താ​വ് ആ​ൽ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ (ന​ഴ്സ് സ്ലൈ​ഗോ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി). മ​ക്ക​ൾ: നേ​ത​ൻ, തോ​മ​സ്.

പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ മൂ​ന്ന​ര വ​രെ സ്ലൈ​ഗോ ഷോ​ൺ ഫീ​ലി​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ക്കും.

NRI

40-ാം വെ​ള്ളി ആ​ച​ര​ണം: എ​യി​ല്‍​സ്‌​ഫോ​ര്‍​ഡ് ദ ​ഫ്ര​യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും കു​ർ​ബാ​ന​യും

ല​ണ്ട​ൻ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പ് അ​പ്പ​സ്‌​റ്റോ​ലി​ക് വി​സി​റ്റേ​ഷ​നി​ലു​ള്ള യു​കെ​യി​ലെ ല​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 40-ാം വെ​ള്ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഈ ​മാ​സം 27ന് ​എ​യി​ല്‍​സ്‌​ഫോ​ര്‍​ഡ് ദ ​ഫ്ര​യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​ർ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന​തു​മാ​ണ്.

ഈ ​വി​ശു​ദ്ധ ക​ർ​മ​ങ്ങ​ളി​ൽ റ​വ.​ഡോ. ചെ​റി​യാ​ൻ കോ​ട്ട​യി​ൽ, റ​വ.​ഫാ. ജോ​ൺ​സ​ൺ പേ​ഴും​കൂ​ട്ട​ത്തി​ൽ ഒ​ഐ​സി, റ​വ.​ഫാ. ജോ​ർ​ജ് വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.

എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​മ്മി​റ്റി​ക്കാ​ർ അ​റി​യി​ച്ചു.

വി​ലാ​സം: The Friars, Aylesford, Kent ME20 7BX.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.​ഫാ. ജോ​ൺ​സ​ൺ പേ​ഴും​കൂ​ട്ട​ത്തി​ൽ: +44 7553 149970, അ​രു​ൺ​ദേ​വ്: +44 7462 906373.

NRI

അ​ടി​യ​ന്തര ഘ​ട്ട​ങ്ങ​ളെ നേ​രിടാൻ കു​വൈ​റ്റ്; ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ വയ്ക്കുന്നു

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​നം ത​ട​സ​പ്പെ​ടാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ബാ​ക്ക​പ്പ് ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ഗ്രി​ഡി​നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടാ​തെ തു​ട​രാ​നാ​ണ് ഈ ​മു​ൻ ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൽ ഉ​ണ്ടാ​കാ​വു​ന്ന ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​മ​ർ​ജ​ൻ​സി-​മെ​യി​ന്‍റ​ന​ൻ​സ് സം​ഘ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

NRI

യുദ്ധം നീളുമോ? ​കുവൈ​റ്റി​ലു​ട​നീ​ളം ഷെ​ൽ​ട്ട​റു​ക​ൾ; ഭ​ക്ഷ​ണ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും കരുതുന്നു

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, രാ​ജ്യ​ത്തെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 95 അ​ടി​യ​ന്ത​ര ഷെ​ൽ​ട്ട​റു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ കു​വൈ​റ്റ് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഷെ​ൽ​ട്ട​റു​ക​ൾ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി​രി​ക്കും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ണി​യ​ൻ ഓ​ഫ് കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സി​ന് മ​ന്ത്രാ​ല​യം പ്ര​ത്യേ​ക സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടു​ണ്ട്.

ഓ​രോ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലും ഏ​ക​ദേ​ശം 400 പേ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ക​രു​ത​ണം. ഒ​രാ​ൾ​ക്കു പ്ര​തി​ദി​നം മൂ​ന്നു നേ​രം എ​ന്ന ക​ണ​ക്കി​ൽ വെ​ള്ളം, ല​ഘു​ഭ​ക്ഷ​ണം, മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം.

ഈ ​സാ​ധ​ന​ങ്ങ​ൾ വെ​യ​ർ​ഹൗ​സു​ക​ളി​ൽ ഉ​ട​ൻ ശേ​ഖ​രി​ച്ചു വ​യ്ക്കാ​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​വ വി​ത​ര​ണം ചെ​യ്യ​ണം.

മെ​ത്ത​ക​ൾ, പു​ത​പ്പു​ക​ൾ, ത​ല​യ​ണ​ക​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കാ​നു​ള്ള ചു​മ​ത​ല ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക​ൾ​ക്കാ​ണ്. ഇ​വ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ചേ​ർ​ന്ന് ഇ​ത് ഏ​കോ​പി​പ്പി​ക്കും.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ഓ​രോ ഗ​വ​ർ​ണ​റേ​റ്റി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നും വേ​ഗ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം ഉ​റ​പ്പാ​ക്കാ​നും മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യാ​ണ് കു​വൈ​റ്റ് ഈ ​നീ​ക്ക​ത്തെ കാ​ണു​ന്ന​ത്.

NRI

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ​സ് റം​ദാ​ൻ ഖ​ബ്ക്ക സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ​സ് (ഫി​മാ) കു​വൈ​റ്റ് റ​മ​ദാ​ൻ ഖ​ബ്ക്ക സം​ഘ​ടി​പ്പി​ച്ചു.

കു​വൈ​റ്റി​ലെ റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ലെ അ​ൽ ഹാ​ഷ്മി ബാ​ൾ റൂ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്ത് രാ​ജ കു​ടും​ബാം​ഗ​വും ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യ ഷെ​യ്ഖ് അ​ത്ബി നാ​സ​ർ അ​ൽ-​സ​ബാ​ഹ്, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​താ ത്രി​പാ​ഠി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, കു​വൈ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ, ഫി​മ​യു​ടെ അം​ഗ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫി​മ പ്ര​സി​ഡ​ന്‍റ് ക​രീം ഇ​ർ​ഫാ​ൻ ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ ഫി​മ​യു​ടെ സേ​വ​ന​ങ്ങ​ളും സാ​മൂ​ഹ്യ മു​ന്നേ​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്ത് സം​സാ​രി​ച്ചു. അം​ഗ സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യം, സേ​വ​നം, സ​ഹ​ക​ര​ണം എ​ന്നി​വ​യോ​ടു​ള്ള ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​തി​ബ​ദ്ധ​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​താ ത്രി​പാ​ഠി, കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നാ​യി ഫി​മ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ പ്ര​ശം​സി​ക്കു​ക​യും അം​ഗ സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഐ​ക്യ​ത്തെ​യും സ​ഹ​ക​ര​ണ​ത്തെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

NRI

ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രൊ​വി​ൻ​സ്

റോം: ​പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ റോം ​പ്രൊ​വി​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ബി ആ​ണ്ടൂ​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ജെ​ജി മാ​ന്നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ടു പ​റ​ഞ്ഞു.

പ​ശ്ചി​മേ​ഷ്യ​ന്‍ മേ​ഖ​ല​യി​ലാ​കെ യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ള്‍ വ​ഴി ആ​ണ് ഇ​റ്റ​ലി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് യു​ദ്ധം ആ​രം​ഭി​ച്ച സ​മ​യം മു​ത​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത രോ​ഗി​ക​ൾ, വീസാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും വാ​ർ​ഷി​ക പ​രീ​ക്ഷ സ​മ​യ​ത്ത് കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു, വീസാ ന​ട​പ​ടി​ക​ളാക്കാ​യി വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ന്‍ കാ​ത്ത് ഇ​രു​ന്ന​വ​ർ​ക്കും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നാ​ട്ടി​ലെ​ത്തേ​ണ്ട​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി ചാ​ര്‍​ട്ടേ‍‍​ഡ് വി​മാ​ന​ങ്ങ​ളി​ല്‍ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​വും ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​റും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു പ്ര​ശ്ന​ങ്ങ​ള്‍​പ​രി​ഹ​രി​ക്കാ​ന്‍ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍, റീ​ഫ​ണ്ട്, അ​മി​ത വി​മാ​ന​ക്കൂ​ലി, ട്രാ​ന്‍​സി​റ്റ് ടൂ​റി​സ്റ്റ് യാ​ത്ര​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ന​ട​ത്തി. മ​ല​യാ​ളി​ക​ൾ ഭ​ര​ണ​കൂ​ട​വും ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ളും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ഷി​ജി ജോ​സ​ഫ്, ഫി​ലി​പ്പ് കു​ര്യാ​ക്കോ​സ്, ജോ​മോ​ൻ പ​ത്തി​ൽ​ചി​റ, ബെ​ന്നി ജോ​സ​ഫ്, മ​റീ​ന ജോ​ബി, മൈ​ക്കി​ൾ കു​രി​യ​പ​ള​ളി, തോ​മ​സ് വെ​ള്ളൂ​ർ, രാ​ജീ​വ് വെ​ങ്ങാ​ട്ട്, സി​ജി ജോ​ർ​ജ്, തോ​മ​സ് ക​ല്ല​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ

കോ​ട്ട​യം: ഇ​റാ​ന്‍ ആ​ക്ര​മി​ച്ച​തോ​ടെ ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും നാ​ട്ടി​ലു​ള്ള അ​വ​രു​ടെ ബ​ന്ധു​ക്ക​ളും ആ​ശ​ങ്ക​യി​ലാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബാ​ധി​ക്കാ​തി​രു​ന്ന ഒ​മാ​നി​ലും ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തോ​ടെ പ്ര​വാ​സി​ക​ള്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

ശ​ക്ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​വാ​ന്‍ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​വി​ധ​രാ​ജ്യ​ങ്ങ​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന് ഇ​റാ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത് പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു.

അ​റ​ബ് മേ​ഖ​ല​യി​ലെ യു​ദ്ധ​ഭീ​തി​യി​ല്‍ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ്. തൊ​ഴി​ല്‍, വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കു​ടും​ബ​മൊ​ന്നാ​കെ​യോ, മ​ക്ക​ളോ, പി​താ​വോ, മാ​താ​വോ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ള്‍ ജി​ല്ല​യി​ലു​ണ്ട്.

ബ​ഹ്റൈ​ന്‍, കു​വൈ​റ്റ്, ഒ​മാ​ന്‍, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, യു​എ​ഇ തു​ട​ങ്ങി​യ ഗ​ള്‍​ഫ് നാ​ടു​ക​ളി​ലെ കേ​ര​ളീ​യ​ര്‍ നി​ല​വി​ല്‍ സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ലും പ്ര​വാ​സി​ക​ളാ​യ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ജീ​വി​താ​വ​സ്ഥ​ക​ള്‍ മ​ല​യാ​ളി​ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്.

ഗ​ള്‍​ഫി​ലെ ത​ങ്ങ​ളു​ടെ ജോ​ലി സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ കു​ടു​ങ്ങി​യ​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. യു​ദ്ധ​ഭീ​തി അ​ല​ട്ടു​മ്പോ​ഴും എ​ല്ലാം ഇ​ട്ടെ​റി​ഞ്ഞ് പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത വ​ല്ലാ​ത്ത ജീ​വി​താ​വ​സ്ഥ​ക​ളാ​ണ് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ള്‍​ക്ക്.

അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ര്‍​ജ, അ​ജ്മാ​ന്‍, ഉം ​അ​ല്‍ ഖു​വൈ​ന്‍, ഫു​ജു​റെ, റാ​സ​ല്‍ ഖൈ​മ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ള്‍​ക്ക് നാ​ട്ടി​ലെ​ത്താ​നും ഇ​പ്പോ​ല്‍ സാ​ഹ​ച​ര്യ​മി​ല്ല. ഈ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി​യും പ​ക​ലും സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ളാ​ല്‍ മു​ഖ​രി​ത​മാ​ണ്.

ആ​ര്‍​ക്കും പ​രു​ക്കോ മ​റ്റു​പ്ര​ശ്ന​ങ്ങ​ളോ ഇ​ല്ലെ​ങ്കി​ലും യു​ദ്ധ​ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. യു​ദ്ധ​ഭീ​തി നീ​ണ്ടാ​ല്‍ അ​വ​ശ്യ വ​സ്തു​ക്ക​ള്‍​ക്കു​ള്‍​പ്പെ​ടെ ക്ഷാ​മം നേ​രി​ടു​മെ​ന്ന​തും തി​രി​ച്ച​ടി​യാ​ണ്. പെ​ട്ടെ​ന്നു​ള്ള യു​ദ്ധ​മാ​രം​ഭ​മാ​യി​രു​ന്ന​തി​നാ​ല്‍ പ​ല​ര്‍​ക്കും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ പൂ​ട്ടു​ക​യും വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്ത​തോ​ടെ രാ​ജ്യ​ത്തെ​യും വി​ദേ​ശ​ത്തെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ​വ​രി​ലും ജി​ല്ല​യി​ല്‍​നി​ന്നും ഏ​റെ പേ​രു​ണ്ട്.

അ​വ​ധി​യ്ക്ക് നാ​ട്ടി​ലെ​ത്തി, വി​സ കാ​ലാ​വ​ധി തീ​രും മു​മ്പേ തി​രി​കെ എ​ത്താ​ന്‍ ക​ഴി​യാ​തെ ആ​ശ​ങ്ക​യി​ലാ​രി​ക്കു​ന്ന​വ​രും താ​ത്കാ​ലി​ക വി​സ​യ്ക്ക് അ​റേ​ബ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​യി, എ​ന്നു തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യു​മെ​ന്ന​റി​യാ​തെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​വ​രു​മു​ണ്ട്.

കു​ടും​ബ​ത്തി​ല്‍ മ​ര​ണം പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും യാ​ത്ര സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യും ചി​ല​ര്‍​ക്കു​ണ്ട്. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ന​ഴ്സു​മാ​ര്‍ വ​ലി​യൊ​രു വി​ഭാ​ഗ​മാ​ണ്.

കൂ​ടാ​തെ ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ടെ​ക്കി​ക​ള്‍, വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ മാ​നേ​ജ്മെ​ന്റ് വി​ദ​ഗ്ധ​ര്‍, നി​ര്‍​മാ​ണ​സേ​വ​ന മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. പ​ല​രും കു​ടും​ബ​സ​മേ​തം വ​ര്‍​ഷ​ങ്ങ​ളാ​യി അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രാ​ണ്. ബി​സി​ന​സ് ചെ​യ്യു​ന്ന​വ​രു​മേ​റെ.

യു​ദ്ധ​സാ​ഹ​ച​ര്യം നീ​ണ്ടു​പോ​യാ​ല്‍ തൊ​ഴി​ല്‍, വി​ദ്യാ​ഭ്യാ​സം, യാ​ത്രാ​സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും പ്ര​വാ​സി​ക​ള്‍​ക്കു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ പ്ര​വാ​സി​സം​ഘ​ട​ന​ക​ളും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്.

ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ എ​സ്എ​സ്എ​ല്‍​സി, സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ ത​ത്കാ​ലം മാ​റ്റി​വ​ച്ചെ​ങ്കി​ലും മു​ന്നോ​ട്ട് എ​ന്താ​കു​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ആ​ശ​ങ്ക​യു​ണ്ട്. കേ​ര​ളീ​യ​രാ​യ കെ​യ​ര്‍​ഗി​വേ​ഴ്സ്, പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍, ന​ഴ്സു​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഇ​സ്ര​യേ​ലി​ല്‍ നി​ര​വ​ധി​യു​ണ്ട്.

ഇ​റാ​ന്‍​ഇ​സ്ര​യേ​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം കോ​ള്‍ സെ​ന്റ​ര്‍ തു​ട​ങ്ങി. ബി​സി​ന​സ്, വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു പോ​യ സം​ഘം പ​ശ്ചി​മേ​ഷ്യ​യി​ലു​ണ്ട്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം മു​ഖേ​ന ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ആ​ശ​ങ്ക​യി​ലാ​ണെ​ങ്കി​ലും ഇ​സ്ര​യേ​ലി​ലെ മ​ല​യാ​ളി​ക​ളെ​ല്ലാം നി​ല​വി​ല്‍ സു​ര​ക്ഷി​ത​രാ​ണ്. ഒ​ഴി​പ്പി​ക്ക​ല്‍ സാ​ധ്യ​ത മു​ന്നി​ലു​ണ്ടെ​ങ്കി​ലും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​വ​ര്‍ വി​ര​ള​മാ​ണ്. വ്യോ​മാ​ക്ര​മ​ണം ഇ​സ്ര​യേ​ലു​കാ​ര്‍​ക്ക് പു​തി​യ​കാ​ര്യ​മ​ല്ല. ഹ​മാ​സ്, ഹി​സ്ബു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ക​ണ്ടു​ശീ​ലി​ച്ച​വ​ര്‍​ക്ക് മു​ന്‍​ക​രു​ത​ലു​ക​ള്‍ മ​നഃ​പാ​ഠ​മാ​ണ്.

ആ​ക്ര​മ​ണ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം, വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളും നി​ല​വി​ലു​ണ്ട്. ഇ​റാ​ന്‍ ആ​ക്ര​മ​ണം ഹ​മാ​സ്, ഹി​സ്ബു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കാ​ള്‍ തീ​വ്ര​ത​കൂ​ടി​യ​താ​ണ്.

മ​ല​യാ​ളി​ക​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് നോ​ര്‍​ക്ക​യും വ്യ​ക്ത​മാ​ക്കി. ഇ​സ്ര​യേ​ലി​ല്‍ എ​മ​ര്‍​ജ​ന്‍​സി പ്രോ​ട്ടോ​ക്കോ​ള്‍ ഉ​ള്ള​തു​കൊ​ണ്ട് അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച ബ​ങ്ക​റു​ക​ളി​ല്‍ സു​ര​ക്ഷി​ത​രാ​യി ക​ഴി​യാ​ന്‍ സൗ​ക​ര്യ​മു​ണ്ട്.

NRI

സ്ഥിരീകരണ ശുശ്രൂഷ സംഘടിപ്പിച്ചു

ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​നി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യ്ക്ക് സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക അ​ധ്യ​ക്ഷ​ൻ റൈ​റ്റ് റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ ബി​ഷ​പ് നേ​തൃ​ത്വം ന​ൽ​കി.

19 കു​ട്ടി​ക​ൾ സ്ഥി​രീ​ക​രി​ക്കെ​പ​ട്ട് സ​ഭ​യു​ടെ പൂ​ർണഅം​ഗ​ത്വം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​ഭ​യു​ടെ ക്രി​സ്റ്റ​ൽ ജൂ​ബി​ലി സ​മാ​പ​ന യോ​ഗ​ത്തി​ൽ ബി​ഷ​പ്പി​നോ​ടൊ​പ്പം ച​ർ​ച്ച് ഓ​ഫ് അ​യ​ർ​ല​ൻഡ് ആ​ർ​ച്ച് ബി​ഷ​പ് മോ​സ്റ്റ്. റ​വ. ഡോ. ​മൈ​ക്ക​ൽ ജാ​ക്സ​ണും പ​ങ്കെ​ടു​ത്തു.

ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ജെ​നു ജോ​ണിന്‍റെയും ​ച​ർ​ച്ച് ക​മ്മി​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ൽ​വേ​യി​ൽ ന​ട​ത്ത​പ്പെ​ട്ട ആ​രാ​ധ​ന​യി​ലും ബി​ഷ​പ് പ​ങ്കെ​ടു​ക്കു​ക​യും കോ​ർ​ക്ക് വ​ർ​ഷി​പ്പ് സെ​ന്‍റ​റി​നെ പു​തി​യ സ​ഭ​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും സെ​ന്‍റ് മാ​ർ​ക്ക് സിഎ​സ്ഐ ​കോ​ൺ​ഗ്രി​ഗേ​ഷ​ൻ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണ​വും ന​ട​ത്തി.

NRI

കു​വൈ​റ്റ് സൈ​ന്യ​ത്തി​ന്‍റെ ക​രു​ത്ത് വി​ളി​ച്ച​റി​യി​ച്ച മി​സൈ​ൽ പ്ര​തി​രോ​ധം

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ചു നി​ർ​ത്തു​ന്ന​തി​ൽ കു​വൈ​റ്റ് സൈ​ന്യം കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത​യും കാ​ര്യ​പ്രാ​പ്തി​യും പ​ര​ക്കെ പ്ര​ശം​സി​ക്ക​പ്പെ​ടു​ന്നു. ഭീ​ക​ര​മാ​യ വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​കു​മ്പോ​ഴും ശ​ക്ത​മാ​യ ചെ​റു​ത്ത് നി​ല്പി​ലൂ​ടെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ങ്ങു​ന്ന ജ​ന​ത്തെ കാ​ത്തു നി​ർ​ത്തു​ക​യാ​ണ് സൈ​ന്യം.

കു​വൈ​റ്റി​ലേ​ക്ക് വ​ന്ന ഇ​രു​ന്നൂ​റി​ന​ടു​ത്ത് മി​സൈ​ലു​ക​ളും നാ​നൂ​റോ​ളം ഡ്രോ​ണു​ക​ളു​മാ​ണ് കു​വൈ​റ്റ് പ്ര​തി​രോ​ധ സേ​ന ആ​കാ​ശ​ത്തു​വ​ച്ച് ത​ന്നെ ത​ക​ർ​ത്ത​ത്. ഈ ​ന​ട​പ​ടി​യെ അ​ധി​കൃ​ത​ർ പ്ര​ശം​സി​ച്ചു.

തു​ട​ർ​ച്ച​യാ​യി മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൈ​റ​ണു​ക​ൾ ജ​ന​ത്തെ അ​ല്പം പ​രി​ഭ്രാ​ന്ത​രാ​ക്കു​മ്പോ​ഴും മി​ക​വു​റ്റ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സൈ​ന്യം രാ​ജ്യ​ത്തി​ന്‍റെ ആ​കാ​ശ​വും അ​തി​ർ​ത്തി​ക​ളും ക​ട​ന്നെ​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​ത് മൂ​ലം വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ സം​ര​ക്ഷി​ക്കാ​നും നാ​ശ​ന​ഷ്ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നു​മാ​യി. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്ന എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളെ​യും ചെ​റു​ത്ത് തോ​ല്പി​ക്കു​മെ​ന്ന് സൈ​നി​ക വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു.

NRI

മി​സൈ​ലു​ക​ൾ പ്ര​തി​രോ​ധി​ച്ച​താ​യി കു​വൈ​റ്റ് സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം: അ​നാ​വ​ശ്യ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​ഹ്വാ​നം

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തേ​ക്കെ​ത്തി​യ മി​സൈ​ലു​ക​ൾ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു​താ​യി കു​വൈ​റ്റ് സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. നി​ർ​വീ​ര്യ​മാ​ക്കി​യ മി​സൈ​ലു​ക​ൾ വ​ട​ക്ക​ൻ മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ​താ​യാ​ണ് വി​വ​രം.

ഇ​ന്‍റ​ർ​സെ​പ്ഷ​ൻ (ത​ട​യ​ൽ) ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ സാ​ധാ​ര​ണ പ്ര​ക്രി​യ​യു​ടെ ഫ​ല​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ഇ​ന്ധ​ന​വും ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കി​ലു​ണ്ടെ​ന്ന് അ​റി​യി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ്, അ​നാ​വ​ശ്യ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

അ​ധി​കൃ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ മാ​ത്രം വി​ശ്വ​സി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

NRI

കൊ​ളോ​ൺ - ബോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു

ബെ​ർ​ലി​ൻ: സാ​ങ്കേ​തി​ക ത​ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് കൊ​ളോ​ൺ - ബോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം നേ​രി​ട്ടു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യും സു​ര​ക്ഷാ മേ​ഖ​ല​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തു. രാ​വി​ലെ വൈ​കി, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് ഇ​പ്പോ​ഴും സു​ര​ക്ഷാ കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലെ അ​പ്ഡേ​റ്റ് ചെ​യ്ത പ്ര​സ്താ​വ​ന​യി​ൽ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യ​താ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​താ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ കാ​ര​ണ​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

NRI

കേ​ളി കു​ടും​ബ വേ​ദി ര​ണ്ടാം സ​മ്മേ​ള​നം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

റി​യാ​ദ്: കേ​ളി കു​ടും​ബ വേ​ദി​യു​ടെ ര​ണ്ടാം സ​മ്മേ​ള​നം കാ​ന​ത്തി​ൻ ജ​മീ​ല ന​ഗ​രി​യി​ൽ ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ലോ​ക കേ​ര​ള സ​ഭ അം​ഗ​വും കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ കെ​പി​എം സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

2010 ൽ ​വ​നി​താ വേ​ദി​യാ​യി റി​യാ​ദി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കേ​ളി കു​ടും​ബ വേ​ദി, പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ്. ക​ലാ, കാ​യി​ക, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ റി​യാ​ദി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സം​ഘ​ട​ന, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ന്റെ ഭാ​ഗ​മാ​യി ‘മ​ധു​രം മ​ല​യാ​ളം’ എ​ന്ന പേ​രി​ൽ പ്ര​വാ​സ ലോ​ക​ത്തെ കു​ട്ടി​ക​ൾ​ക്കാ​യി ക്ലാ​സു​ക​ൾ, കേ​ളി അം​ഗ​ങ്ങ​ൾ​ക്കാ​യി സാ​ക്ഷ​ര​താ ക്ലാ​സു​ക​ൾ, കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, വെ​ബി​നാ​റു​ക​ൾ, ക​ലാ - കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, നാ​ട​ൻ ക​ളി​ക​ളെ പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ക​ളി​യ​ര​ങ്ങു​ക​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ എ​ന്നി​വ​യും കേ​ളി കു​ടും​ബ വേ​ദി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു.

കൂ​ടാ​തെ മി​ക​ച്ച സി​നി​മ​ക​ൾ കാ​ണു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി ‘സി​നി​മാ കൊ​ട്ട​ക’, കു​ട്ടി​ക​ളു​ടെ സ​ർ​ഗ്ഗ​വാ​സ​ന​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ‘ക​ലാ അ​ക്കാ​ദ​മി’ എ​ന്നി​വ​യും റി​യാ​ദി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യി നേ​തൃ​ത്വം അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ് അ​ധ്യ​ക്ഷ​ത യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ  സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് സ​മ്മേ​ള​ന പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

ചെ​യ​ർ​പേ​ഴ്സ​ൺ ഷ​ഹീ​ബ വി.​കെ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ: അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി, മോ​ഹ​ൻ​ദാ​സ്, അ​നി​താ ലീ​ലാ​മ​ണി, ല​ക്ഷി​പ്രി​യ, ര​ജ​നി അ​നി​ൽ. ക​ൺ​വീ​ന​ർ ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ: പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, സു​നീ​ർ ബാ​ബു, ഹ​നാ​ൻ, അ​ൻ​സി​യ.

സാ​മ്പ​ത്തി​ക ക​മ്മി​റ്റി സു​കേ​ഷ് കു​മാ​ർ, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, സു​നി​ൽ കു​മാ​ർ, അ​നി​ൽ അ​റ​ക്ക​ൽ, സോ​വി​ന എ​ൻ.​കെ, സൗ​മ്യ മ​ജേ​ഷ്, ന​വ്യ സിം​നേ​ഷ്, ശാ​ലി​നി സ​ജു, സ​ലീം അം​ലാ​ദ്, ഗി​രീ​ഷ് കു​മാ​ർ. ഭ​ക്ഷ​ണ ക​മ്മി​റ്റി ജ​യ​രാ​ജ്, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ജോ​ഷി പെ​രി​ഞ്ഞ​നം, ഷാ​ജു പി.​പി, വ​ർ​ണ്ണ ബി​നു രാ​ജ്, രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം, അ​ഫീ​ഫ, ര​തീ​ഷ്, ഷാ​ജി റ​സാ​ഖ്, സു​രേ​ഷ്.

പ​ബ്ലി​സി​റ്റി ക​മ്മി​റ്റി സി​ജി​ൻ കൂ​വ​ള്ളൂ​ർ, ബി​ജു താ​യ​മ്പ​ത്ത്, അ​നി​ത്ര ജ്യോ​മി. ഗ​താ​ഗ​ത ക​മ്മി​റ്റി സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, കി​ഷോ​ർ ഇ. ​നി​സാം, ഷാ​ജി കെ.​കെ. ഫോ​ട്ടോ പ്ര​ദ​ർ​ശ​നം: വി​ജി​ല ബി​ജു, ഷി​നി റീ​ജേ​ഷ്, സി​നു​ഷ, ഷം​ഷാ​ദ്, ഹാ​ജ​റ, റീ​ജേ​ഷ്, അ​ലി പ​ട്ടാ​മ്പി, സു​ഭാ​ഷ്.

സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ: റ​ഫീ​ക്ക് ചാ​ലി​യം (അം​ഗ​ങ്ങ​ൾ: റി​യാ​സ് പ​ള്ളാ​ട്ട്, ത്വ​യ്യി​ബ്, ഇ​സ്മാ​യി​ൽ കൊ​ടി​ഞ്ഞി, കൃ​ഷ്ണ​ൻ കു​ട്ടി. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ വി​നോ​ദ് മ​ല​യി​ൽ, മു​കു​ന്ദ​ൻ, ദീ​പാ ജ​യ​കു​മാ​ർ, സീ​ന സെ​ബി​ൻ, ധ​നേ​ഷ്, ലു​ലു എ​ന്നി​ങ്ങ​നെ 51 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഫി​റോ​ഷ് ത​യ്യി​ൽ, കു​ടും​ബ വേ​ദി ട്ര​ഷ​റ​ർ ശ്രി​ഷ സു​കേ​ഷ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

മാ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

ഹൂ​സ്റ്റ​ൺ: മി​സോ​റി സി​റ്റി​യി​ലെ "ദി ​ടീ​ഹൗ​സ് ടാ​പ്പി​യോ​ക്ക ആ​ൻ​ഡ് ടീ'​യി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്) 2026ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് വി​മ​ൻ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച "ആ​ൻ ഇ​വ​നിം​ഗ് ഓ​ഫ് ബോ​ബാ, ക്രോ​ച്ചിം​ഗ് ആ​ൻ​ഡ് ഗെ​യിം​സ്' എ​ന്ന പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

ക്രോ​ഷെ (തു​ന്ന​ൽ) വ​ർ​ക്ക്ഷോ​പ്പ്, ബോ​ബ ടീ ​നി​ർ​മാ​ണം, വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി ന​ട​ത്തി​യ ഈ ​സാ​യാ​ഹ്നം പു​തി​യ അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നൊ​പ്പം അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദം പു​തു​ക്കാ​നു​ള്ള വേ​ദി​യു​മാ​യി.

 

NRI

ഫാ. ജോസഫ് ഈറ്റോലില്‍ വത്തിക്കാന്‍ മതാന്തര സംവാദ കാര്യാലയത്തിൽ

വത്തിക്കാൻ സിറ്റി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​നാ​യ ഫാ. ​ജോ​സ​ഫ് ഈ​റ്റോ​ലി​ല്‍ വ​ത്തി​ക്കാ​ന്‍റെ മ​താ​ന്ത​ര സം​വാ​ദ​ത്തി​നാ​യു​ള്ള കാര്യാലയത്തിൽ‍ നി​യ​മി​ത​നാ​യി.

ലോ​ക​മ​ത​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വും സൗ​ഹൃ​ദ​വും വ​ള​ര്‍ത്താ​നും പ​രി​പോ​ഷി​പ്പി​ക്കാ​നു​മാ​യി 1964ല്‍ ​സ്ഥാ​പി​ത​മാ​യ ഈ കാര്യാലയത്തിൽ‍ ഹി​ന്ദു​മ​തം, ബു​ദ്ധ​മ​തം തു​ട​ങ്ങി​യ ഏ​ഷ്യ​ന്‍ മ​ത​ങ്ങ​ള്‍ക്കാ​യു​ള്ള വി​ഭാ​ഗ​ത്തി​ലാ​ണ് നി​യ​മ​നം.

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്.

NRI

ആ​ഗോ​ള ഒ​ന്നാം​റാ​ങ്കു​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഡോ. ​ജ​സ്റ്റി​ൻ പോ​ൾ

ന്യൂയോർക്ക്: ഗ​വേ​ഷ​ക​രെ ആ​ധി​കാ​രി​ക​മാ​യി റാ​ങ്ക് ചെ​യ്യു​ന്ന യു​എ​സി​ലെ സ്കോ​ള​ർ ജി​പി​എ​സ് പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ൽ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ആ​ഗോ​ള ഒ​ന്നാം​റാ​ങ്ക് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി പ്ര​ഫ​സ​ർ ഡോ. ​ജ​സ്റ്റി​ൻ പോ​ളി​ന്.

ഇം​ഗ്ല​ണ്ടി​ലെ ബൈ​റ്റ​ൺ, ഐ​ഐ​ടി മും​ബൈ, റൊ​മാ​നി​യ​യി​ലെ ഗ​ലാ​ത്തി സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി നാ​ലു ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്. നൂ​റോ​ളം രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ഫ​സ​റും പ്ര​ഭാ​ഷ​ക​നു​മാ​യി ജോ​ലി​ചെ​യ്യു​ന്ന ജ​സ്റ്റി​ൻ, ഇ​പ്പോ​ൾ യു​എ​സി​ലെ പോ​ർ​ട്ടോ​റി​ക്കോ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റും ബു​ഡാ​പെ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഡി​സ്റ്റി​ൻ​ഗ്വി​ഷ്ഡ് റി​സ​ർ​ച്ച് ഫെ​ല്ലോ​യും കൊ​റി​യ സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​ണ്.

ഐ​ഐ​എ​മ്മി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​യ​ർ, മും​ബൈ എ​ൻ​എം​ഐ​എം​എ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി പ്രോ​വോ​സ്റ്റ് ഡീ​ൻ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്‌​തി​ട്ടു​ണ്ട്. കൊ​ട​ക​ര മ​റ്റ​ത്തൂ​ർ എ​സ്കെ​എ​ച്ച്എ​സ് റി​ട്ട. അ​ധ്യാ​പ​ക​ൻ പ​രേ​ത​നാ​യ പി.​വി. പൗ​ലോ​സി​ന്‍റെ മ​ക​നാ​ണ്.

210 ദ​ശ​ല​ക്ഷം ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ങ്ങ​ളും മൂ​ന്നൂ​റു​കോ​ടി സൈ​റ്റേ​ഷ​നു​ക​ളും 30 ദ​ശ​ല​ക്ഷം സ്കോ​ളേ​ഴ്‌​സും അ​ടി​സ്ഥാ​ന​മാ​ക്കി മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 14 സ​ബ്‌​ജ​ക്‌​ട് ഫീ​ൽ​ഡി​ലാ​ണ് സ്കോ​ള​ർ ജി​പി​എ​സ് എ​ല്ലാ​വ​ർ​ഷ​വും റാ​ങ്കിം​ഗ് ന​ട​ത്തു​ന്ന​ത്.

പ്ര​യ​ർ അ​ഞ്ചു വ​ർ​ഷം, ലൈ​ഫ് ടൈം ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണു റാ​ങ്കിം​ഗ്. അ​ഞ്ചു​വ​ർ​ഷ കാ​റ്റ​ഗ​റി​യി​ലാ​ണ് ഡോ. ​ജ​സ്റ്റി​ന് ഒ​ന്നാം​റാ​ങ്ക് ല​ഭി​ച്ച​ത്. ലൈ​ഫ് ടൈം ​പെ​ർ​ഫോ​മ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ 28-ാം റാ​ങ്കാ​ണ് ഡോ. ​ജ​സ്റ്റി​ന്.

പു​സ്ത​ക​ങ്ങ​ളും പ്ര​ബ​ന്ധ​ങ്ങ​ളും ഉ​ൾ​പ്പെ ടെ​യു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, അ​വ​യു​ടെ എ​ച്ച് ഇ​ൻ​ഡ​ക്സ്, സൈ​റ്റേ​ഷ​ൻ​സ് എ​ന്നി​വ​യു​ടെ ജ്യോ​മ​ട്രി​ക് മീ​ൻ ഇ​ൻ​ഡ​ക്സാ​ണ് റാ​ങ്കിം​ഗ് മാ​ന​ദ​ണ്ഡം. ഏ​ഴു പു​സ്‌​ത​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഡീ​ൻ പ്ര​ഫ.​എം. ബി​ജു ജോ​ൺ, സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ചാ​ക്കോ ജോ​സ്, ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്ര​ഫ​സ​ർ കെ.​പി. രാ​ജേ​ഷ്, തോ​മ​സ് ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

NRI

ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം കു​വൈ​റ്റ്‌ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി സെ​ൽ രൂ​പി​ക​രി​ച്ചു

കു​വൈ​റ്റ് സി​റ്റി‌: മ​ല​ങ്ക​ര​സ​ഭ​യു​ടെ ക​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന​ത്തി​ലെ ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ കു​വൈ​റ്റ്‌ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി സെ​ൽ രൂ​പി​ക​രി​ച്ചു.

കു​വൈ​റ്റി​ലെ ഓ​ർ​ത്ത​ഡോ​ക്സ്‌ വി​ശ്വാ​സി​ക​ളാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക്‌, ആ​രോ​ഗ്യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക​യും ലേ​ബ​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച്‌ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക്‌ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യ​മാ​ണ് ല​ക്ഷ്യം.

സെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​ങ്ക​ര സ​ഭ​യു​ടെ കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യാ​ക്കൂ​ബ്‌ മാ​ർ ഐ​റേ​നി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത, ക​ൽ​ക്ക​ത്താ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്താ എ​ന്നി​വ​ർ ചേ​ർ​ന്ന്‌ നി​ർ​വ​ഹി​ച്ചു.

 

NRI

വമ്പൻ പ്രഖ്യാപനവുമായി എംഎഫ്എഫ്; വയനാട്ടിൽ എഐ ആൻഡ് ഡാറ്റാ സെന്‍റർ പാർക്ക് വരുന്നു

കൊ​ച്ചി: മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ൻ ജ​നു​വ​രി 1, 2 തീ​യ​തി​ക​ളി​ൽ കൊ​ച്ചി ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ൽ, വ​യ​നാ​ട് എ​ഐ & ഡാ​റ്റാ സെ​ന്‍റ​ർ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കും.

കേ​ര​ള​ത്തി​ന്‍റെ സാ​ങ്കേ​തി​ക ഭാ​വി​യെ നി​ർ​ണ്ണ​യി​ക്കു​ന്ന സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് ഇ​തോ​ടെ പ്ര​ഥ​മ ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ വേ​ദി​യാ​വു​ക. സ​മാ​പ​ന ദി​വ​സ​മാ​യ ജ​നു​വ​രി ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഈ ​പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ക്കും.

ക​ൽ​പ്പ​റ്റ​യ്ക്കും നി​ല​മ്പൂ​രി​നും ഇ​ട​യി​ൽ സൗ​ത്ത് വ​യ​നാ​ട് മേ​ഖ​ല​യി​ലാ​ണ് പാ​ർ​ക്ക് സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടും പ​ത്ര​ക്കു​റി​പ്പി​നൊ​പ്പം വി​ത​ര​ണം ചെ​യ്യും.

ഈ ​പ​ദ്ധ​തി വ​യ​നാ​ടി​ന്‍റെ​യും കേ​ര​ള​ത്തി​ന്‍റെ​യും സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക മേ​ഖ​ല​യ്ക്ക് ഒ​രു​പോ​ലെ ഉ​ത്തേ​ജ​നം ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ & സി ​ഇ ഒ ​ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ൻ (യു​എ​സ്എ) അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) മേ​ഖ​ല​യി​ൽ കേ​ര​ള​ത്തെ മു​ൻ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം. എ​ഐ & ഡാ​റ്റാ സെ​ന്‍റ​ർ പാ​ർ​ക്കി​ൽ എ​ഐ ഇ​ന്നൊ​വേ​ഷ​ൻ, വി​ക​സ​നം, പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യോ​ടൊ​പ്പം അ​ത്യാ​ധു​നി​ക ഡാ​റ്റാ സെ​ന്‍റ​റും ഉ​ണ്ടാ​കും.

ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്, മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ന് ജ​നു​വ​രി 1, 2 തീ​യ​തി​ക​ളി​ൽ കൊ​ച്ചി ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് വേ​ദി​യൊ​രു​ങ്ങു​ക.

ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന, എ​ൻ​ജി​ഒ ര​ജി​സ്ട്രേ​ഷ​നു​ള്ള ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​ണ് മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ൻ. ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ​ന്ന് ഫെ​ഡ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല മ​ഞ്ചേ​രി (സൗ​ദി അ​റേ​ബ്യ) അ​റി​യി​ച്ചു.

ഫെ​സ്റ്റി​വ​ലി​ന്‍റെ ആ​ദ്യ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​ന് ന​വ​വ​ത്സ​രാ​ഘോ​ഷ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് പു​തു​വ​ത്സ​ര​ത്തെ സ്വാ​ഗ​തം ചെ​യ്യും.

ജ​നു​വ​രി ര​ണ്ടി​ന് രാ​വി​ലെ​യു​ള്ള സെ​ഷ​ൻ പൂ​ർ​ണ​മാ​യും പ്ര​ഥ​മ ഗ്ലോ​ബ​ൽ മ​ല​യാ​ളി ട്രേ​ഡ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് മീ​റ്റി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ ബി​സി​ന​സ് നേ​താ​ക്ക​ളും പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി​ക​ളും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​സ​ന്‍റേ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കും. ഈ ​സെ​ഷ​ൻ പ്ര​ധാ​ന​മാ​യും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ, ഐ​ടി സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

വെ​ള്ളി​യാ​ഴ്ച സാ​യാ​ഹ്ന​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച 16 മ​ല​യാ​ളി​ക​ളെ ഗ്ലോ​ബ​ൽ മ​ല​യാ​ളി ര​ത്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും.

ലൈ​ഫ്‌​ടൈം ബി​സി​ന​സ്, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ, ഇ​ക്ക​ണോ​മി, ഫി​നാ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, സ​യ​ൻ​സ് , സാ​ങ്കേ​തി​ക​വി​ദ്യ, രാ​ഷ്ട്രീ​യം, സാ​മൂ​ഹി​ക സേ​വ​നം, വ്യാ​പാ​രം, ബി​സി​ന​സ്, സാ​ഹി​ത്യം, ക​ല, സം​സ്കാ​രം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ര​ത്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

കൂ​ടാ​തെ, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ളും സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ച് ഏ​താ​നും പ്ര​മു​ഖ മ​ല​യാ​ളി​ക​ളെ​യും പ്ര​ത്യേ​ക അം​ഗീ​കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും.

ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന് അ​തി​ന്‍റെ ആ​ഘോ​ഷ​പൂ​ർ​ണ​മാ​യ സ​മാ​പ​ന​മാ​ണ്. ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഗാ​ലാ ഡി​ന്ന റോ​ടെ​യാ​ണ് ഫെ​സ്റ്റി​വ​ൽ സ​മാ​പി​ക്കു​ക.

പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ലും ഫെ​സ്റ്റി​വ​ൽ സ​മാ​പ​ന​ത്തി​ലും വി.​ഐ.​പി.​ക​ളു​ടെ വ​ലി​യ നി​ര​യാ​ണ് എ​ത്തു​ന്ന​ത്. സം​സ്ഥാ​ന, കേ​ന്ദ്ര മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ​യ​നാ​ട് എ​ഐ & ഡാ​റ്റാ സെ​ന്‍റ​ർ പാ​ർ​ക്ക് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ അ​ടു​ത്ത വ​ർ​ഷം ത​ന്നെ ഈ ​കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും. ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും സ​ഹാ​യ​വും പ​ങ്കാ​ളി​ത്ത​വും തേ​ടും. കൂ​ടാ​തെ, പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ മൂ​ല​ധ​ന​ത്തി​നാ​യി വെ​ഞ്ച്വ​ർ ക്യാ​പി​റ്റ​ലി​സ്റ്റു​ക​ളു​ടെ പി​ന്തു​ണ​യും ഫെ​ഡ​റേ​ഷ​ൻ ഉ​റ​പ്പാ​ക്കും.

"കേ​ര​ള​ത്തെ എ​ഐ രം​ഗ​ത്ത് മു​ൻ​നി​ര​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള ഈ ​പ​ദ്ധ​തി​ക്ക് മാ​ധ്യ​മ​ങ്ങ​ളു​ടെ പൂ​ർ​ണ പി​ന്തു​ണ മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ആ​ഗോ​ള മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ ഒ​രു നെ​റ്റ്‌​വ​ർ​ക്ക് സ്ഥാ​പി​ക്കു​ക, ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക​യും സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ഫെ​സ്റ്റി​വ​ലി​ലൂ​ടെ ഫെ​ഡ​റേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

NRI

ജ​ന​സാ​ഗ​ര​മാ​യി കൈ​ര​ളി കേ​ര​ളോ​ത്സ​വം

ഫു​ജൈ​റ: ഈ​ദ് അ​ൽ ഇ​ത്തി​ഹാ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച കേ​ര​ളോ​ത്സ​വം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ഫു​ജൈ​റ എ​ക്സ്പോ സെന്‍റർ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന കേ​ര​ളോ​ത്സ​വ​ത്തിന്‍റെ സാം​സ്കാരി​ക സ​മ്മേ​ള​നം ഹി​സ് എ​ക്സ​ല​ൻ​സി ഷെ​യ്ഖ് സ​യീ​ദ് സെ​റൂ​ർ സൈ​ഫ് അ​ൽ ശ​ർ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

കേ​ര​ളോ​ത്സ​വം സ്വാ​ഗ​ത സം​ഘ ചെ​യ​ർ​മാ​ൻ ടി.​എ.​ ഹ​ഖ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഫു​ജൈ​റ യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് നി​ഷാ​ൻ സ്വാ​ഗ​ത​വും കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അം​ഗം കു​ഞ്ഞ​ഹ​മ്മ​ദ്, ലോ​ക കേ​ര​ള സ​ഭാം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മിറ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ ,സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക​ര, ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ൻ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ന​മി​താ പ്ര​മോ​ദ്, യു​ണി​റ്റ് വ​നി​താ ക​ൺ​വീ​ന​ർ ശ്രീ​വി​ദ്യ ടീ​ച്ച​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക സ​മൃ​ദ്ധി​യെ വി​ളി​ച്ച​റി​യി​ക്കു​ന്ന വി​ധം കേ​ര​ള​ളോ​ത്സ​വ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ആ​സ്വാ​ദ​ക​ർ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ ദൃ​ശ്യ​വി​സ്മ​യം ഒ​രു​ക്കി.​

തി​രു​വാ​തി​ര, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, അ​റ​ബി​ക് ഡാ​ൻ​സ്, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, നാ​ടോ​ടി നൃ​ത്തം, തെ​യ്യം ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ശി​ങ്കാ​രി​മേ​ളം, പ​ഞ്ചാ​രി​മേ​ളം, ഗാ​ന​മേ​ള എ​ന്നി​വ വി​വി​ധ വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റി.​

തെ​യ്യം, കാ​വ​ടി​യാ​ട്ടം, പു​ലി​ക​ളി, പൂ​ക്കാ​വ​ടി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത വാ​ദ്യ​മേ​ള​ങ്ങ​ളും പ​ങ്കു​ചേ​ർ​ന്ന വ​ർ​ണ്ണാ​ഭ​മാ​ർ​ന്ന ഘോ​ഷ​യാ​ത്ര കേ​ര​ളോ​ത്സ​ത്തി​ന് പൂ​ര​പ്പൊ​ലി​മ ന​ൽ​കി.​വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് അ​വ​രു​ടെ പൈ​തൃ​ക​ക​ല​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ, ഉ​ത്സ​വ ന​ഗ​രി​യി​ൽ ഒ​രു വേ​ദി സ​ജ​മാ​ക്കി​യി​രു​ന്നു.

മ​ല​യാ​ളം മി​ഷ​നും നോ​ർ​ക്ക​യും ഒ​രു​ക്കി​യ പ്ര​ത്യേ​കം പ​വ​ലി​യ​നു​ക​ളും ഏ​റെ ആ​ക​ർ​ഷ​ക​മാ​യി. ഒ​ട്ടേ​റെ രു​ചി ഭേ​ദ​ങ്ങ​ളോ​ടെ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും വാ​യ​നാ​നു​ഭ​വ​ങ്ങ​ളു​മാ​യി പു​സ്ത​ക​ശാ​ല​യും വ്യ​ത്യ​സ്ത​മാ​ർ​ന്ന മ​റ്റി​ത​ര സ്റ്റാ​ളു​ക​ളും കേ​ര​ളോ​ത്സ​വ ന​ഗ​റി​നെ ഒ​രു വ​ലി​യ ആ​ഘോ​ഷ​വേ​ദി​യാ​ക്കി മാ​റ്റി.

NRI

യു​കെ​യി​ൽ വി​വി​ധ​വി​ശ്വാ​സ സം​വാ​ദം: കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പു​തി​യ ആ​ഹ്വാ​നം

കോ​വ​ൻ​ട്രി: യു​കെ​യി​ലെ ധാ​ർ​മി​ക​സം​ഘ​ട​ന​ക​ൾ സ​മൂ​ഹ​ത്തി​ൽ വ​ഹി​ക്കു​ന്ന പ​ങ്കി​നെ പു​നഃ​പ​രി​ശോ​ധി​ച്ച വി​വി​ധ​വി​ശ്വാ​സ സം​വാ​ദം ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൂം​ബ് ആ​ബി​യി​ൽ ന​ട​ന്നു.

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ (എ​സ്എം​സി​സി) യു​കെ​യി​ലെ മി​ഷ​ന്‍റെ അ​പ്പോ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന വി​ളം​ബ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​സം​വാ​ദ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

ഉ​യ​ർ​ന്നു​വ​രു​ന്ന സാ​മൂ​ഹ്യ​വൈ​ഷ​മ്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ച്യു​തി​യും നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ക്യ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

ഡോ. ​അ​നു​ജ് മാ​ത്യു ന​യി​ച്ച സം​വാ​ദ​ത്തി​ൽ ഡോ. ​അ​ബ്ദു​ള്ള ഷേ​ഹു എം​ബി​ഇ (ചെ​യ​ർ​മാ​ൻ, കോ​വ​ൻ​ട്രി മു​സ്‌​ലിം ഫോ​റം), പാ​റ​ശാ​ല​യു​ടെ മെ​ത്രാ​ൻ മോ​സ്റ്റ്‌ റ​വ. ഡോ. ​തോ​മ​സ് മാ​ർ യൂ​സോ​ബി​യോ​സ് (എ​സ്എം​സി​സി), ഹ​രി​പ്ര​സാ​ദ് (പ്ര​സി​ഡ​ന്‍റ്, ഇ​സ്കോ​ൺ കോ​വ​ൻ​ട്രി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ്ഥി​ര​മാ​യ സ​മ്മി​ശ്ര​വി​ശ്വാ​സ​ഇ​ട​പെ​ട​ലു​ക​ൾ, സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും പീ​ഡി​ത​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​ഹാ​യ​സം​വി​ധാ​നം, യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ വ്യ​ക്ത​ത​യാ​ർ​ന്ന ആ​ശ​യ​വി​നി​മ​യം, ആ​ത്മീ​യ​വും രാ​ഷ്ട്രീ​യ​വു​മാ​യ നേ​തൃ​ത്വ​ങ്ങ​ൾ ത​മ്മി​ലെ അ​ച്ച​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണം എ​ന്നി​വ​യു​ടെ അ​നി​വാ​ര്യ​ത​യെ​പ്പ​റ്റി സം​വാ​ദ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടു.

 

 

NRI

വ​ർ​ത്ത​മാ​ന ഇ​ന്ത്യ​ൻ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് ചി​ല്ല ന​വം​ബ​ർ വാ​യ​ന

റി​യാ​ദ്: വാ​ൽ​മീ​കി രാ​മാ​യ​ണ​ത്തി​ന്‍റെ പു​ന​ർ​വാ​യ​ന​യി​ലൂ​ടെ അ​ടു​ത്ത കാ​ല​ത്ത് സ​ജീ​വ ച​ർ​ച്ച​യ്ക്ക് വി​ധേ​യ​മാ​യ ഡോ. ​ടി.​എ​സ്. ശ്യാം ​കു​മാ​ർ എ​ഴു​തി​യ "ആ​രു​ടെ രാ​മ​ൻ' എ​ന്ന കൃ​തി​യു​ടെ വാ​യ​ന പ​ങ്കു​വ​ച്ചു​കൊ​ണ്ട് ചി​ല്ല​യു​ടെ ന​വം​ബ​ർ വാ​യ​ന​യ്ക്ക് ശ​ശി കാ​ട്ടൂ​ർ തു​ട​ക്കം കു​റി​ച്ചു.

വാ​ൽ​മീ​കി രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം, അ​ദ്വൈ​ത​വേ​ദാ​ന്തം, അ​ര്‍​ഥ​ശാ​സ്ത്രം, താ​ന്ത്രി​ക​വി​ദ്യ, ധ​ർ​മ​ശാ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​യും വേ​ദാ​ന്ത പാ​ഠ​പാ​ര​മ്പ​ര്യ​ങ്ങ​ളെ വി​മ​ർ​ശ​നാ​ത്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന കൃ​തി​യു​ടെ വാ​യ​ന അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

2025ലെ ​വ​യ​ലാ​ർ അ​വാ​ർ​ഡ് നേ​ടി​യ ഇ. ​സ​ന്തോ​ഷ് കു​മാ​ർ ര​ചി​ച്ച ത​പോ​മ​യി​യു​ടെ അ​ച്ഛ​ൻ എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നാ​സ്വാ​ദ​നം ജോ​മോ​ൻ സ്റ്റീ​ഫ​ൻ പ​ങ്കു​വ​ച്ചു. അ​ഭ​യാ​ർ​ഥി ജീ​വി​ത​ങ്ങ​ളെ പ​ശ്ചാ​ത്ത​ല​മാ​ക്കി മ​നു​ഷ്യ ബ​ന്ധ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​വും സ​വി​ശേ​ഷ​വു​മാ​യ ജീ​വി​താ​വ​സ്ഥ​യു​ടെ ക​ഥ പ​റ​യു​ന്ന നോ​വ​ൽ വാ​യി​ക്കാ​നു​ള്ള താ​ല്പ​ര്യം ശ്രോ​താ​ക്ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​ൻ ജോ​മോ​ൻ സ്റ്റീ​ഫ​ന് ക​ഴി​ഞ്ഞു.

വി. ​ഷി​നി​ലാ​ൽ എ​ഴു​തി​യ "സ​മ്പ​ർ​ക്ക​ക്രാ​ന്തി' നോ​വ​ലി​ന്‍റെ വാ​യ​നാ​നു​ഭ​വം ന​ജീം കൊ​ച്ചു​ക​ലു​ങ്ക് പ​ങ്കു​വ​ച്ചു. വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ലെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ വ​ര​ച്ചു കാ​ട്ടാ​ൻ ഷി​നി​ലാ​ലി​ന് ക​ഴി​ഞ്ഞെ​ന്ന് ന​ജീം പ​റ​ഞ്ഞു.

ബം​ഗാ​ളി​ലെ രാ​ഷ്‌​ടീ​യ മാ​റ്റ​വും അ​തി​ന് കാ​ര​ണ​വു​മാ​യി ഭ​വി​ച്ച സിം​ഗൂ​ർ ന​ന്ദി​ഗ്രാം സ​മ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മി​ഥു​ൻ കൃ​ഷ്‍​ണ ര​ചി​ച്ച "അ​പ​ര സ​മു​ദ്ര' എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നു​ഭ​വം സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ നി​ർ​വ​ഹി​ച്ചു.

വാ​യ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യ്ക്ക് വി​പി​ൻ കു​മാ​ർ തു​ട​ക്കം കു​റി​ച്ചു. സ​ബീ​ന എം. ​സാ​ലി, ഷ​ബി അ​ബ്ദു​ൽ സ​ലാം, ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ വ​ട​ക​ര തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

സു​രേ​ഷ് ലാ​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്ന പ​രി​പാ​ടി​യി​ൽ നാ​സ​ർ കാ​ര​ക്കു​ന്ന് ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു സം​സാ​രി​ച്ചു.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: അ​നി​ല സ​ന്ദീ​പ് മ​ത്സ​രി​ക്കു​ന്നു

 

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് വ​നി​താ പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് അ​നി​ല സ​ന്ദീ​പ് ജ​ന​വി​ധി തേ​ടു​ന്നു.

ആ​രോ​ഗ്യ-​സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​നി​ല, 2015 മു​ത​ൽ ആ​ർ​എ​ൻ കേ​സ് മാ​നേ​ജ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. സേ​വ​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി 2022ൽ IANAGH​ന്‍റെ ന​ഴ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.

AIMNA USAയു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ അ​നി​ല, നി​ല​വി​ൽ ഫോ​മ സ​തേ​ൺ റീ​ജി​യ​ൺ വി​മ​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ഗ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് അം​ഗ​മാ​യി‌​യും പ്ര​വ​ർ​ത്തി​ച്ചു.

ആ​ശ റേ​ഡി​യോ​യി​ലെ ഹെ​ൽ​ത്ത് ടോ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ലും ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ, ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ജീ​വ അം​ഗം എ​ന്ന നി​ല​യി​ലും അ​നി​ല ക​മ്യൂ​ണി​റ്റി​യി​ൽ സു​പ​രി​ചി​ത​യാ​ണ്.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷ​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജു ശി​വ​ൻ ജ​ന​വി​ധി തേ​ടു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് ബി​ജു ശി​വ​ൻ ജ​ന​വി​ധി തേ​ടു​ന്നു.

ഹൂ​സ്റ്റ​ൺ ഫോ​ർ​ട്ട് ബെ​ൻ​ഡ് ഐ​എ​സ്ഡി​യി​ൽ പ്ര​ഫ​ഷ​ണ​ലാ​യി ജോ​ലി ചെ​യ്യു​ന്ന ബി​ജു, കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ൺ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ്. മു​മ്പ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സി​യ​ന്ന​യു​ടെ സ്ഥാ​പ​ക അം​ഗ​മാ​യ ബി​ജു, കോ​ട്ട​യ​ത്തെ ദീ​പാം​ജ​ലി സി​റ്റി​സ​ൺ ഫോ​റ​ത്തി​ന്‍റെ സ്ഥാ​പ​കാം​ഗം കൂ​ടി​യാ​ണ്. ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ സ​ജീ​വ അം​ഗ​മാ​ണ്.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷ​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​എ​സ്ഐ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: തീം ​പ്ര​കാ​ശ​നം ചെ​യ്തു

ടെ​ക്സ​സ് നോ​ർ​ത്ത്: അ​മേ​രി​ക്ക​യി​ലെ 35-ാമ​ത് സി​എ​സ്ഐ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ (ജൂ​ലൈ 2026) ഔ​ദ്യോ​ഗി​ക തീം "​ല​വ് ഓ​ഫ് ക്രൈ​സ്റ്റ് സി​എ​സ്ഐ ച​ർ​ച്ചി​ൽ' ന​ട​ന്ന പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

"Grow and Bridge Generations in Christ' (ക്രി​സ്തു​വി​ൽ ത​ല​മു​റ​ക​ളെ വ​ള​ർ​ത്തു​ക, ബ​ന്ധി​പ്പി​ക്കു​ക) എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ധാ​ന വി​ഷ​യം. സി​എ​സ്ഐ മ​ധ്യ കേ​ര​ള ഡ​യോ​സി​സ് ബി​ഷ​പ് റൈ​റ്റ്. റ​വ. ഡോ. ​സാ​ബു കെ. ​ചെ​റി​യാ​ൻ പ്ര​സ്തു​ത ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് പ്രീ​സ്റ്റ് റ​വ. റോ​യ് എ. ​തോ​മ​സ്, സെ​ന്‍റ് ലൂ​ക്ക്സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ജോ​ർ​ജ് ജോ​സ​ഫ്, ല​വ് ഓ​ഫ് ക്രൈ​സ്റ്റ് സി​എ​സ്ഐ. ച​ർ​ച്ച് പാ​സ്റ്റ​ർ എ​മ​റി​റ്റ​സ് റ​വ. ഡോ. ​മാ​ധ​വ​രാ​ജ് സാ​മു​വേ​ൽ, സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്രെ​സ്ബി​റ്റ​ർ-​ഇ​ൻ-​ചാ​ർ​ജ് റ​വ. റീ​ജീ​വ് സു​ഗു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വൈ​ദി​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

NRI

ലി​ബ​റ​ൽ ചി​ന്ത​ക​ൾ സാ​മൂ​ഹി​ക നാ​ശ​ത്തി​ന് വ​ഴി തെ​ളി​ക്കു​ന്നു: ഇ​ബ്രാ​ഹിം സ​ഖാ​ഫി പു​ഴ​ക്കാ​ട്ടി​രി

കു​വൈ​റ്റ് സി​റ്റി: ലി​ബ​റ​ലി​സ​ത്തി​ന്‍റെ ലേ​ബ​ൽ പ​തി​ച്ച് സാ​മൂ​ഹി​ക​മാ​യ കെ​ട്ടു​റ​പ്പി​നെ അ​വ​താ​ള​ത്തി​ലാ​ക്കാ​ൻ പോ​ന്ന പ്ര​തി​ലോ​മ ചി​ന്ത​ക​ൾ ന​മ്മു​ടെ സാ​മൂ​ഹി​ക പ​രി​സ​ര​ങ്ങ​ളി​ൽ സ​മ​ർ​ഥമാ​യി ഒ​ളി​ച്ചു ക​ട​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​തി​നെ​തി​രാ​യി ജാ​ഗ്ര​ത കൈ​ക്കൊ​ള്ളേ​ണ്ട​തു​ണ്ടെ​ന്നും പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും സു​ന്നി വോ​യ്സ് എ​ഡി​റ്റ​റു​മാ​യ ഇ​ബ്രാ​ഹിം സ​ഖാ​ഫി പു​ഴ​ക്കാ​ട്ടി​രി.

ആ​രോ​ഗ്യ​ക​ര​മാ​യ സം​വാ​ദ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തി​ന് പ​ക​രം, പ്ര​കൃ​തി​യോ​ടും കാ​ല​ത്തോ​ടും യോ​ജി​ക്കും വി​ധം വ്യ​ക്ത​മാ​യ കാ​ഴ്ച്ച​പ്പാ​ടു​ക​ൾ കൊ​ണ്ട് സ​മൃ​ദ്ധ​മാ​യ ഇ​സ്‌ലാമി​ക മൂ​ല്യ​ങ്ങ​ളെ അ​പ​ഹ​സി​ച്ചു കെെയ​ടി നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ ഉ​ദ്ദേ​ശ്യം ഇ​സ്‌​ലാം വി​രു​ദ്ധ​ത​യു​ടെ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന​തി​നു സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണെ​ന്ന് സ​മീ​പ​കാ​ല​ത്തെ നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ലി​ബ​റ​ൽ കാ​ല​ത്തെ മ​തം: വി​ശ്വാ​സം, അ​നു​ഷ്ഠാ​നം, ആ​ത്മാ​ഭി​മാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​സിഎ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

Latest News

Corehub Up